Tuesday, 27 October 2009

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര്‍ ല്‍ചാറ്റ് ചെയ്യാം!

 നിങ്ങള്ക്ക് രണ്ടു ജിമെയില്‍ അല്ലെങ്കില്‍ യാഹൂ ഐ ഡി ഉണ്ടെന്കില്‍ അത് രണ്ടും ഉപയോഗിച്ചു ഒരേ സമയം ചാറ്റ് ചെയ്യാം! ( പറ്റിക്കാം എന്നും പറയാം )

ഗൂഗിള്‍ ടാല്കില്‍ ലോഗിന്‍ ചെയ്യാന്‍

1. നിങ്ങളുടെ ടെസ്ക്ടോ
പില്‍ ഒരു ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കുക, എന്നിട്ട് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തുProperties എടുക്കുക, അപ്പോള്‍ താഴെ കാണുന്നത് പോലെ വിന്‍ഡോ തുറന്നു വരും
2. target എന്നുള്ളതിന്റെ അവസാനം /nomutex എന്ന് ചേര്ക്കുക. (താഴെ കാണിച്ചിരിക്കുന്നു).
3. ഇനി ഓരോ പ്രാവശ്യം ഡെസ്ക്ടോപ്പ് ലെ ഷോര്‍ട്ട് കട്ട് ഇല്‍ ക്ലിക്ക് ചെയ്തു എത്ര ജിമെയില്‍ ഐ ഡി ഉപയോഗിച്ചും ഒരേ സമയം ലോഗിന്‍ ചെയ്യാം!


Google Talk ഹക്ക്


യാഹു messanger ലോഗിന്‍ ചെയ്യാന്‍
യാഹൂ മെസ്സന്‍ജരില്‍ ലോഗിന്‍ ചെയ്യാന്‍ രേങിസ്തൃയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
ഇതിനായി താഴെകാണുന്ന രേങിസ്റ്രി ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്തു യാഹൂ മെസ്സങ്ങേരിന്റെ ഷോര്‍ട്ട് കട്ട് ഇല്‍ പലതവണ ക്ലിക്ക് ചെയ്തു വിത്യസ്ട ഐഡി ഉപയോഗിച്ചു ചാറ്റ് ചെയ്യാം!

എല്ലാവരും ഒന്ന് ശ്രമിച്ചു നോക്കൂ .....
Download
Note : എനിക്കിട്ടു  ആരും പാര പണിയരുത് ,പുള്ളിക്കാരെ പേടിക്കണം ...

ഇന്റര്നെറ്റ് ഡൌണ്ലോഡ് ചെയ്യാമോ?

കറിയിലിടുന്നത് എന്ത്?
ഉപ്പ്
എന്നാല്‍ ഉപ്പിലിടുന്നതോ?
സ്പൂണ്‍!
ഇതു പോലെയാണ് പലരുടെയും കാര്യം. നമ്മള്‍ പ്രധീക്ഷിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിക്കും. എന്നാല്‍ അതിന് ശരിയായ ഉത്തരം ഉണ്ടാവു പോലും!


കഴിഞ്ഞ ദിവസം ഒരു ' അജ്ഞാതന്‍' എനിക്ക് മെയില് ചെയ്തു.
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?


ചോദ്യം കേട്ട ഞാന്‍ ഒന്നു ഞെട്ടി! ഇന്റര്നെറ്റ് മുഴുവനും ഡൌണ്ലോഡ് ചെയ്യുകയോ?
ചോദിച്ചതല്ലേ , മറുപടി പറയാം എന്ന് ഞാനും കരുതി.




മോനേ അജ്ഞാതാ,
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?


എല്ലാ പുള്ളികാരും താഴെ  ഒന്ന് ക്ലിക്ക് ചെയ്തേ ...


Monday, 26 October 2009

പോലീസുകാരന്റെ ദിനം ......

(Ithu vaayikkan malayalam font install cheyyanam ,ariyillenkil vilikoo 9995135466)(25/10/09)ഇന്നലെ നടന്ന പോലീസ് ലാതിച്ചര്‍ജിന്റെ വിശദ വിവരങ്ങള്‍ ... പുള്ളിയില്‍ ഇന്നലെ ഉച്ചക്ക് എത്തിയ ചന്തകുന്നിലെ ഒരു ടീം സബീര അലിയുമായി ഉടക്കി ,അവര്‍ സക്കെരിന്റെ (പോലീസ്) കല്യാണത്തിന് എത്തിയതായിരുന്നു ...കല്യാണ പന്തലിലും അവര്‍ നമ്മുടെ ആളുകളുമായി അവര്‍ ഉടക്കി ...അകംപാടതിലെക് സകീരിന്റെ കല്യാണ അകമ്പടി പോയ നമ്മുടെ എല്ലാ വണ്ടികളും മൈലാടി പാലത്തില്‍ വെച്ച് അവര്‍ തടഞ്ഞു ..അവിടെ വെച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ നോകിയെന്കിലും നടന്നില്ല ..പിന്നെ അടിയുടെ പൂരമായിരുന്നു ....അവര്‍ക്ക് ആവശ്യതിലതികം കൊടുത്തു നമ്മുടെ വീരപുത്രന്മാര്‍ അവിടെ അടിച്ചു നിരത്തി ...അതില്‍ ഒരാള്‍ക്ക് തലപോട്ടിയെന്നും സ്റ്റിച്ച് ഉണ്ടെന്നും അറിഞ്ഞു ...നമ്മുടെ വാഹനങ്ങള്‍ വീണ്ടും കൂടുതല്‍ ഉന്മേഷത്തോടെ മുന്നോട്ടു യാത്രയായി... വധുവിന്റെ വീടിലെ അതിഗംബീരമായ സ്വീകരണം കഴിഞ്ഞു തിരിച്ചു വരുന്ന വഴി അടികൊടുത്ത അതെ സ്ഥലത്ത്‌ ( ഇ സ്ഥലം വന്നവര്‍ ഇനി മറക്കില്ല ) അതിഗംബീരമായ മറ്റൊരു സ്വീകരണം നമ്മെ കാതുനില്‍കുന്നുണ്ടായിരുന്നു ...അവര്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നു കൃത്യമായി അറിയില്ല ,എങ്കിലും അവര്‍ വന്ന വാഹനങ്ങളുടെ എണ്ണം അധികമായിരുന്നു...അടികൊടുത്തവര്‍ തിരിച്ചു കിട്ടും എന്നറിഞ്ഞുകൊണ്ടു തന്നെ മറ്റൊരു വഴിയിലൂടെ കൂളായി പോയി ( മുങ്ങി എന്നും പറയാം ) ...കുറെ നേരത്തെ സംഘര്ഷത്തിനു ശേഷം ( ചിലര്‍ക്ക് കുറേശെ കിട്ടിയിടുണ്ട്) പോലീസ് വണ്ടിയുടെ അകമ്പടിയോടെ അവിടെ നിന്ന് രക്ഷപെട്ടു ...വൈകുന്നേരം വീണ്ടും ഒരു സംഘം പേര്‍ പുള്ളിയിലെക് അടിച്ചവരെ തിരഞ്ഞു വന്നു ...ചില അത്യാവശ്യ കാര്യത്തിനു പോയതിനാല്‍ (അവര്‍ അങ്ങനെയാണ് പറഞ്ഞത്)അടിച്ചവര്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല ..എങ്കിലും അവര്‍ പുള്ളിയുടെ വിശുദ്ദ മണ്ണില്‍ നിന്ന് പോകാന്‍ തയ്യാറായില്ല ...രണ്ടു മനികൂറോളം അവര്‍ നാട്ടിലെ കാഴ്ചകള്‍ കണ്ടു രസിച്ചു ...ഇവരുടെ പ്രകടനം കാണുവാന്‍ നിരവധി നാടുകാര്‍ (അടി ഉണ്ട് എന്നറിയുമ്പോള്‍ ആളുകള്‍ കാണാന്‍ നില്‍കുന്ന സ്ഥിരം കാഴ്ച ) നേരത്തെ തന്നെ കല്ലുകളിലും മരകൊമ്പിലും സീറ്റ്‌ പിടിച്ചിരുന്നു ...അത്യാവശ്യ കാര്യത്തിനു പോയ നമ്മുടെ വീരനായകന്മാര്‍ നേരം ഇരുട്ടിയിടും എത്തിയില്ല ( പോയപ്പോള്‍ ടോര്‍ച്ചു എടുകാത്ത കാരണത്താല്‍ നാടിലെകുള്ള വഴി തെട്ടിയതായിരിക്കാം ) .വന്നവര്‍ ചില ബൈക്ക് റേസിംഗ് നടത്തി നാടകാരെ അല്ഭുതപെടുത്തി (ഫ്രീ ആയിരുന്നു എല്ലാം)
അടി കാണാന്‍ വന്ന്നവരെ അവര്‍ നിരാശപെടുതിയില്ലാ ..എല്ലാ കാഴ്ചകളും കണ്ടിരിക്കെ ആരോ ചിലര്‍ പോലീസിന് വിവരം നല്‍കി.. ക്യാഷ്‌ വാങ്ങി സര്കസു നടത്തി ഉപജീവനം നടത്തുന്ന ആരോ ആണ് ഇതിനു പിന്നിലെന്ന് അറിഞ്ഞു..ഫ്രീ ആയി ഇവിടെ സര്കസു പ്രകടനം നടത്തിയതില്‍ അയാള്‍ക്ക് നല്ല നിരാശ ഉണ്ടായിരുന്നു ..അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടെങ്കിലും കാഴ്ച്ചകാര്‍ കേട്ടില്ലാ ...പിന്നെ ഒരു നീല ജീപ് വരു‌നത് മാത്രം ഓര്‍മയുണ്ട് എല്ലാവര്ക്കും ...പിന്നെ അടിയുടെ പൂരമായിരുന്നു ...രാത്രിയും കൃത്യമായി ചിലര്‍ വേലി പോളികാതെ ഓടി ...( അപാരം !! അപാരം !!) അഞ്ചു വിദേശികളെ പോലീസ് പിടികൂടി ഒന്ന്നു പെരുമാറി ...ഇ കാഴ്ച അധികമാര്കും കാണാന്‍ കഴിഞ്ഞില്ല ...നിലവിളിയുടെ ശബ്ദ്ദന്ങള്‍ മാത്രം കേള്‍കാം ...അവര്‍ നടത്തിയ ബൈക്ക് പ്രകടനത്തിന്റെ അവസാന റൌണ്ട് പോലീസ് ഏറ്റെടുത്ത് പരിപാടി ഒന്ന് കൂടെ ഗംബീരമാകി ...പത്തോളം ആളില്ലാ ബൈക്ക് റോഡില്‍ ചിന്ന ഭിന്നമയായി കിടന്നു ...മുന്‍പ് സര്കസു നടത്തിയ ബൈക്ക് ആയിരുന്നു ഇതെല്ലാം ...ബൈക്ക് എല്ലാം പൊക്കിയെടുത്തു പോലീസ് നാടുകാരുടെ സഹായത്തോടെ സ്റ്റേഷനില്‍ എത്തിച്ചു ....കാണികള്‍ എല്ലാം പിന്നെ പതുക്കെ പതുക്കെ തിരിച്ചു വന്നു...പോലീസിന്റെ പ്രകടനം നന്നായിരുന്നുവെന്ന് കാഴ്ച കണ്ട ചിലര്‍ പറഞ്ഞു ......നമ്മുടെ വീരനായകന്മാര്‍ ഇപ്പോഴും തിരച്ചു എത്തിയില്ല എന്നത് നാടുകാരില്‍ ആശങ്ക പരത്തി ....എന്നാല്‍ അവരൊക്കെ എവിടെ ആയിരിന്നു എന്നാ കാര്യം ഒരല്ല്ക് മാത്രമേ അറിയൂ ....ഇ സംഭവത്തിന്റെ ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ കണ്ട ഒരാളുണ്ട്...മനപൂര്‍വമായിരിന്നു അവന്റെ എല്ലാ നീകങ്ങളും എല്ലാം munkooti അറിഞ്ഞു കൊണ്ട് തന്നെ അവന്‍ എല്ലായിടത്തും എത്തി .. കാര്യങ്ങള്‍ വിചാരിച്ചതിലും അധികം ഉഷാറായി നടന്നത് കാരണം ഒരു നല്ല ന്യൂസ്‌ കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു
ഞാന്‍......

FLASH NEWS

Write to your suggestions febilcp@gmail.com