Wednesday, 18 November 2009

Hanaan







ഹനാന്റെ വിസ്‌മയ യാത്ര;
പ്രപഞ്ച രഹസ്യങ്ങളിലൂടെ

കോഴിക്കോട്‌: കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.

യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'
നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌.. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'.. 'നാസ' ശുപാര്‍ശയും ചെയ്‌തു.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌.

ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ.. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.

കലാമിനെയും കുഴക്കിയ പ്രതിഭ

കോഴിക്കോട്‌: പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌ അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി.. ശിവറാം, ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.

ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സകലപിന്തുണയുമായി നി'ുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍ വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.

ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ നി'ുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.

Tuesday, 27 October 2009

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര്‍ ല്‍ചാറ്റ് ചെയ്യാം!

 നിങ്ങള്ക്ക് രണ്ടു ജിമെയില്‍ അല്ലെങ്കില്‍ യാഹൂ ഐ ഡി ഉണ്ടെന്കില്‍ അത് രണ്ടും ഉപയോഗിച്ചു ഒരേ സമയം ചാറ്റ് ചെയ്യാം! ( പറ്റിക്കാം എന്നും പറയാം )

ഗൂഗിള്‍ ടാല്കില്‍ ലോഗിന്‍ ചെയ്യാന്‍

1. നിങ്ങളുടെ ടെസ്ക്ടോ
പില്‍ ഒരു ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കുക, എന്നിട്ട് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തുProperties എടുക്കുക, അപ്പോള്‍ താഴെ കാണുന്നത് പോലെ വിന്‍ഡോ തുറന്നു വരും
2. target എന്നുള്ളതിന്റെ അവസാനം /nomutex എന്ന് ചേര്ക്കുക. (താഴെ കാണിച്ചിരിക്കുന്നു).
3. ഇനി ഓരോ പ്രാവശ്യം ഡെസ്ക്ടോപ്പ് ലെ ഷോര്‍ട്ട് കട്ട് ഇല്‍ ക്ലിക്ക് ചെയ്തു എത്ര ജിമെയില്‍ ഐ ഡി ഉപയോഗിച്ചും ഒരേ സമയം ലോഗിന്‍ ചെയ്യാം!


Google Talk ഹക്ക്


യാഹു messanger ലോഗിന്‍ ചെയ്യാന്‍
യാഹൂ മെസ്സന്‍ജരില്‍ ലോഗിന്‍ ചെയ്യാന്‍ രേങിസ്തൃയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
ഇതിനായി താഴെകാണുന്ന രേങിസ്റ്രി ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്തു യാഹൂ മെസ്സങ്ങേരിന്റെ ഷോര്‍ട്ട് കട്ട് ഇല്‍ പലതവണ ക്ലിക്ക് ചെയ്തു വിത്യസ്ട ഐഡി ഉപയോഗിച്ചു ചാറ്റ് ചെയ്യാം!

എല്ലാവരും ഒന്ന് ശ്രമിച്ചു നോക്കൂ .....
Download
Note : എനിക്കിട്ടു  ആരും പാര പണിയരുത് ,പുള്ളിക്കാരെ പേടിക്കണം ...

ഇന്റര്നെറ്റ് ഡൌണ്ലോഡ് ചെയ്യാമോ?

കറിയിലിടുന്നത് എന്ത്?
ഉപ്പ്
എന്നാല്‍ ഉപ്പിലിടുന്നതോ?
സ്പൂണ്‍!
ഇതു പോലെയാണ് പലരുടെയും കാര്യം. നമ്മള്‍ പ്രധീക്ഷിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിക്കും. എന്നാല്‍ അതിന് ശരിയായ ഉത്തരം ഉണ്ടാവു പോലും!


കഴിഞ്ഞ ദിവസം ഒരു ' അജ്ഞാതന്‍' എനിക്ക് മെയില് ചെയ്തു.
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?


ചോദ്യം കേട്ട ഞാന്‍ ഒന്നു ഞെട്ടി! ഇന്റര്നെറ്റ് മുഴുവനും ഡൌണ്ലോഡ് ചെയ്യുകയോ?
ചോദിച്ചതല്ലേ , മറുപടി പറയാം എന്ന് ഞാനും കരുതി.




മോനേ അജ്ഞാതാ,
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?


എല്ലാ പുള്ളികാരും താഴെ  ഒന്ന് ക്ലിക്ക് ചെയ്തേ ...


Monday, 26 October 2009

പോലീസുകാരന്റെ ദിനം ......

(Ithu vaayikkan malayalam font install cheyyanam ,ariyillenkil vilikoo 9995135466)(25/10/09)ഇന്നലെ നടന്ന പോലീസ് ലാതിച്ചര്‍ജിന്റെ വിശദ വിവരങ്ങള്‍ ... പുള്ളിയില്‍ ഇന്നലെ ഉച്ചക്ക് എത്തിയ ചന്തകുന്നിലെ ഒരു ടീം സബീര അലിയുമായി ഉടക്കി ,അവര്‍ സക്കെരിന്റെ (പോലീസ്) കല്യാണത്തിന് എത്തിയതായിരുന്നു ...കല്യാണ പന്തലിലും അവര്‍ നമ്മുടെ ആളുകളുമായി അവര്‍ ഉടക്കി ...അകംപാടതിലെക് സകീരിന്റെ കല്യാണ അകമ്പടി പോയ നമ്മുടെ എല്ലാ വണ്ടികളും മൈലാടി പാലത്തില്‍ വെച്ച് അവര്‍ തടഞ്ഞു ..അവിടെ വെച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ നോകിയെന്കിലും നടന്നില്ല ..പിന്നെ അടിയുടെ പൂരമായിരുന്നു ....അവര്‍ക്ക് ആവശ്യതിലതികം കൊടുത്തു നമ്മുടെ വീരപുത്രന്മാര്‍ അവിടെ അടിച്ചു നിരത്തി ...അതില്‍ ഒരാള്‍ക്ക് തലപോട്ടിയെന്നും സ്റ്റിച്ച് ഉണ്ടെന്നും അറിഞ്ഞു ...നമ്മുടെ വാഹനങ്ങള്‍ വീണ്ടും കൂടുതല്‍ ഉന്മേഷത്തോടെ മുന്നോട്ടു യാത്രയായി... വധുവിന്റെ വീടിലെ അതിഗംബീരമായ സ്വീകരണം കഴിഞ്ഞു തിരിച്ചു വരുന്ന വഴി അടികൊടുത്ത അതെ സ്ഥലത്ത്‌ ( ഇ സ്ഥലം വന്നവര്‍ ഇനി മറക്കില്ല ) അതിഗംബീരമായ മറ്റൊരു സ്വീകരണം നമ്മെ കാതുനില്‍കുന്നുണ്ടായിരുന്നു ...അവര്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നു കൃത്യമായി അറിയില്ല ,എങ്കിലും അവര്‍ വന്ന വാഹനങ്ങളുടെ എണ്ണം അധികമായിരുന്നു...അടികൊടുത്തവര്‍ തിരിച്ചു കിട്ടും എന്നറിഞ്ഞുകൊണ്ടു തന്നെ മറ്റൊരു വഴിയിലൂടെ കൂളായി പോയി ( മുങ്ങി എന്നും പറയാം ) ...കുറെ നേരത്തെ സംഘര്ഷത്തിനു ശേഷം ( ചിലര്‍ക്ക് കുറേശെ കിട്ടിയിടുണ്ട്) പോലീസ് വണ്ടിയുടെ അകമ്പടിയോടെ അവിടെ നിന്ന് രക്ഷപെട്ടു ...വൈകുന്നേരം വീണ്ടും ഒരു സംഘം പേര്‍ പുള്ളിയിലെക് അടിച്ചവരെ തിരഞ്ഞു വന്നു ...ചില അത്യാവശ്യ കാര്യത്തിനു പോയതിനാല്‍ (അവര്‍ അങ്ങനെയാണ് പറഞ്ഞത്)അടിച്ചവര്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല ..എങ്കിലും അവര്‍ പുള്ളിയുടെ വിശുദ്ദ മണ്ണില്‍ നിന്ന് പോകാന്‍ തയ്യാറായില്ല ...രണ്ടു മനികൂറോളം അവര്‍ നാട്ടിലെ കാഴ്ചകള്‍ കണ്ടു രസിച്ചു ...ഇവരുടെ പ്രകടനം കാണുവാന്‍ നിരവധി നാടുകാര്‍ (അടി ഉണ്ട് എന്നറിയുമ്പോള്‍ ആളുകള്‍ കാണാന്‍ നില്‍കുന്ന സ്ഥിരം കാഴ്ച ) നേരത്തെ തന്നെ കല്ലുകളിലും മരകൊമ്പിലും സീറ്റ്‌ പിടിച്ചിരുന്നു ...അത്യാവശ്യ കാര്യത്തിനു പോയ നമ്മുടെ വീരനായകന്മാര്‍ നേരം ഇരുട്ടിയിടും എത്തിയില്ല ( പോയപ്പോള്‍ ടോര്‍ച്ചു എടുകാത്ത കാരണത്താല്‍ നാടിലെകുള്ള വഴി തെട്ടിയതായിരിക്കാം ) .വന്നവര്‍ ചില ബൈക്ക് റേസിംഗ് നടത്തി നാടകാരെ അല്ഭുതപെടുത്തി (ഫ്രീ ആയിരുന്നു എല്ലാം)
അടി കാണാന്‍ വന്ന്നവരെ അവര്‍ നിരാശപെടുതിയില്ലാ ..എല്ലാ കാഴ്ചകളും കണ്ടിരിക്കെ ആരോ ചിലര്‍ പോലീസിന് വിവരം നല്‍കി.. ക്യാഷ്‌ വാങ്ങി സര്കസു നടത്തി ഉപജീവനം നടത്തുന്ന ആരോ ആണ് ഇതിനു പിന്നിലെന്ന് അറിഞ്ഞു..ഫ്രീ ആയി ഇവിടെ സര്കസു പ്രകടനം നടത്തിയതില്‍ അയാള്‍ക്ക് നല്ല നിരാശ ഉണ്ടായിരുന്നു ..അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടെങ്കിലും കാഴ്ച്ചകാര്‍ കേട്ടില്ലാ ...പിന്നെ ഒരു നീല ജീപ് വരു‌നത് മാത്രം ഓര്‍മയുണ്ട് എല്ലാവര്ക്കും ...പിന്നെ അടിയുടെ പൂരമായിരുന്നു ...രാത്രിയും കൃത്യമായി ചിലര്‍ വേലി പോളികാതെ ഓടി ...( അപാരം !! അപാരം !!) അഞ്ചു വിദേശികളെ പോലീസ് പിടികൂടി ഒന്ന്നു പെരുമാറി ...ഇ കാഴ്ച അധികമാര്കും കാണാന്‍ കഴിഞ്ഞില്ല ...നിലവിളിയുടെ ശബ്ദ്ദന്ങള്‍ മാത്രം കേള്‍കാം ...അവര്‍ നടത്തിയ ബൈക്ക് പ്രകടനത്തിന്റെ അവസാന റൌണ്ട് പോലീസ് ഏറ്റെടുത്ത് പരിപാടി ഒന്ന് കൂടെ ഗംബീരമാകി ...പത്തോളം ആളില്ലാ ബൈക്ക് റോഡില്‍ ചിന്ന ഭിന്നമയായി കിടന്നു ...മുന്‍പ് സര്കസു നടത്തിയ ബൈക്ക് ആയിരുന്നു ഇതെല്ലാം ...ബൈക്ക് എല്ലാം പൊക്കിയെടുത്തു പോലീസ് നാടുകാരുടെ സഹായത്തോടെ സ്റ്റേഷനില്‍ എത്തിച്ചു ....കാണികള്‍ എല്ലാം പിന്നെ പതുക്കെ പതുക്കെ തിരിച്ചു വന്നു...പോലീസിന്റെ പ്രകടനം നന്നായിരുന്നുവെന്ന് കാഴ്ച കണ്ട ചിലര്‍ പറഞ്ഞു ......നമ്മുടെ വീരനായകന്മാര്‍ ഇപ്പോഴും തിരച്ചു എത്തിയില്ല എന്നത് നാടുകാരില്‍ ആശങ്ക പരത്തി ....എന്നാല്‍ അവരൊക്കെ എവിടെ ആയിരിന്നു എന്നാ കാര്യം ഒരല്ല്ക് മാത്രമേ അറിയൂ ....ഇ സംഭവത്തിന്റെ ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ കണ്ട ഒരാളുണ്ട്...മനപൂര്‍വമായിരിന്നു അവന്റെ എല്ലാ നീകങ്ങളും എല്ലാം munkooti അറിഞ്ഞു കൊണ്ട് തന്നെ അവന്‍ എല്ലായിടത്തും എത്തി .. കാര്യങ്ങള്‍ വിചാരിച്ചതിലും അധികം ഉഷാറായി നടന്നത് കാരണം ഒരു നല്ല ന്യൂസ്‌ കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു
ഞാന്‍......

Thursday, 8 October 2009

Guinnes Bookilek................


( naasarinte Kadayil ninnu Unsold aaya Mathanga veetil chumma valicherinjathaayirunnu...enganeyo undayathaa........enthayalum pulli veendum famous aayi......

Thursday, 1 October 2009

Chirikoo please....................

ഇ.അഹമദ് റെയില്‍വേ അനൌന്സര്‍ മാരെ മാറ്റി അവിടെ മുസ്ലിം ലീഗ് കാരെ പോസ്റ്റ്‌ ചെയ്തു,അന്നത്തെ അനൌന്സിമെന്റ്റ് :അസ്സലമുഅലൈകും no-12 ചെന്നൈ മെയില്‍ അസര്‍ നിസ്കാരത്തിന്‍ ശേഷം platform no-4 യില്‍ എത്തിചെരുമെന്ന്‍ ഇന്ഷാ അല്ലാഹ് പ്രതീക്ഷിക്കുന്നു ,
......................................................
അമ്പലത്തില്‍ ഉത്സവമാന്‍,ഗാനമേള ബൂക്ചെയ്തു ഗ്രൂപ്പ്‌ മുങ്ങി ,അടിവങ്ങടിരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഉത്സവ കമറ്റി കാര്‍വിഷമിച്ചു നില്കുവായിരുന്നു ,അപ്പോഴാന്‍ ഒരു വാര്‍ത്ത‍ അറിയുന്നത്,അടുത്ത ഒരു മാപ്പിലപാട്ട് ഗ്രൂപ്പ്‌ ഉണ്ട്,ഉടന്‍ അവരെ വരുത്തി,അഡ്ജസ്റ്റ് ചെയ്തു പാടാന്‍ പറഞ്ഞു,അവര്‍ പാടി
ശബരിമല കണ്ട പൂകാറ്റെ
അരവണ നീ കൊണ്ട വന്നാട്ടെ
അരവണ വെക്കുന്ന ചെമ്പിന്റെ മധുവൂറും കിസ്സ പറഞ്ഞാട്ടെ
...............................................................................
റംസാനും ഓണവും തമില്‍ എന്താ വ്യത്യാസം?
ഓണം:പൂക്കളുടെ പുണ്യ കാലം
റംസാന്‍:പുണ്യങ്ങളുടെ പൂക്കാലം
..................................................
ചിക്കന്‍ ഗുനിയയും ചപ്പാത്തിയും തമ്മിലുള്ള വ്യത്യാസം എന്ത്?
ചിക്കന്‍ ഗുനിയ കൊതുക് പരത്തികോളും
പക്ഷെ
ചപ്പാത്തി നമ്മള്‍ തന്നെ പരത്തണം
.......................................
ഒരിക്കല്‍ സര്‍ദാര്‍ജി UK യില്‍ ഒരു ബീച്ചില്‍ വിശ്രമിക്കുകയായിരുന്നു,
ഒരു സ്ത്രീ വന്നു സര്‍ദാര്‍ജിയോട്‌ ചോതിച്ചു "Are you relaxing" ,
സര്‍ദാര്‍ജി മറുപടി പറഞ്ഞു :" No I am Banta Singh"
കുറച്ചു കഴിഞ്ഞു വേറെ ഒരാള്‍ വന്നു അതെ ചോദ്യം തന്നെ ആവര്‍ത്തിച്ചു ,
സര്‍ദാര്‍ജി മറുപടി പറഞ്ഞു :"NO No Me ! Banta Singh"
മൂനാമത്തെ ആള്‍ വന്നു അതേ ചോദ്യം തന്നെ ചോദിച്ചു,
സഹികെട്ട സര്‍ദാര്‍ജി അവിടെ നിന്നു മാറിയിരിക്കാന്‍ തീരുമാനിച്ചു .
അങ്ങനെ നടുക്കുബോള്‍ ആണ് വേറെ ഒരു സര്‍ദാര്‍ജിയെ കണ്ടത്‌
ഉടനെ നമ്മുടെ സര്‍ദാര്‍ജി അടുത്തു ചെന്നു ചോദിച്ചു "Are you relaxing" , മറ്റേ സര്‍ദാര്‍ജി കുറച്ചു വിവരം ഉള്ളതായിരുന്നു അയാള്‍ മറുപടി പറഞ്ഞു "Yes I am relaxing.
നമ്മുടെ സര്‍ദാര്‍ജി ഉടനെ മുഖം നോക്കി ഒന്നു പൊട്ടിച്ചു കൊണ്ടു പറഞ്ഞു .
അവിടെ എല്ലാവരും നിന്നെ അന്നേഷിച്ചു നടുക്കുന്നു നീ ഇവിടെ


Neil Amstrong lands on moon and sees two men there. he asked who are u?

Reply: "ചന്ദ്രനില്‍ നിന്നും ക്യാമറ മാന്‍ സതീഷിനോടൊപ്പം പ്രശാന്ത്‌ രഗുവംശം ഏഷ്യ നെറ്റ് ന്യൂസ് ...
----------
സര്‍ദാര്‍ജി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ട്രെയിന്‍ നിന്നു.

സര്‍ദാര്‍ജി ചോദിച്ചു:
എന്തു പറ്റി ?

അപ്പോള്‍ മറ്റൊരാള്‍ : “
ട്രാക്കില്‍ മരം വീണു കിടക്കുന്നു.”

സര്‍ദാര്‍ജി : “
ഹും, ആ മരങ്ങളുടെ പിറകോട്ടുള്ള ഓട്ടം കണ്ടപ്പഴേ എനിക്ക് തോന്നിയതാ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ......“
-------------------

100 മാര്‍ക്ക്‌

ഭാര്യ : അപ്പുറത്തെ വീട്ടിലെ രാമേട്ടന്റെ മോള്‍ക്ക്‌ കണക്കില്‍ 99 മാര്‍ക്ക്‌
ഭര്‍ത്താവ് : ശൊ ബാക്കി ഒരു മാര്‍ക്ക്‌ എവിടെ പൊയ്
ഭാര്യ : അത് എവിടെ പോവാന്‍ അത് നമ്മടെ മോന്‍ കൊണ്ടു വന്നിട്ടുണ്ട് ..
----------------------------------------

Titanic

Titanic മുങ്ങുമ്പോള്‍ സര്‍ദാര്‍ ചിരിക്കുന്നത് കണ്ട്‌ friend : എന്താ ചിരിക്കുന്നേ?

സര്‍ദാര്‍: ഭാഗ്യം! Return ticket എടുത്തില്ല! അതോര്‍ത്തു ചിരിച്ചതാ..
-----------------------------

നാരായണനും ജബ്ബാറും

നാരായണനും ജബ്ബാറും കൂട്ടുകാരായിരുന്നു ....
നാരായണന്‍ ഒരു ലോറി വാങ്ങി ...
അതിന് പേരിട്ടു "അമ്മേ നാരായണ "
ജബ്ബാറും ലോറി വാങ്ങി , അതിന് പേരിട്ടു
"
ഉമ്മാ ജബ്ബാറേ "
----------------------------
ഹോട്ടല്‍ ആണെന്ന് കരുതി ഒരാള്‍ ബാര്‍ബര്‍ ഷാപ്പില്‍ കയറി
.
.
.
.
.
.
.
..
ഹോട്ടല്‍ അല്ല എന്ന് മനസ്സിലാക്കിയപ്പോ ഇറങ്ങി പൊന്നു ...
ബുഹഹഹ
--------------------------------
ജിനീഷും സുഹൃത്തും ടൌണില്‍ പോയി.....ആദ്യമായി ഇരട്ട ബസ്സില്‍ കയറി.....
ജിനീഷ് മുകളിലത്തെ നിലയിലും സുഹൃത്ത് താഴെയും....... അല്പം കഴിഞ്ഞു ജിനീഷ് നിലവിളിച്ചോണ്ട് താഴെ ഇറങ്ങി വന്നു......
സുഹൃത്ത് : ജിനീഷ്...... എന്തുപറ്റി.........
ജിനീഷ് : എടാ....ഞാനിപ്പോള്‍ ചത്തേനെ....... മുകളില്‍ ഡ്രൈവര്‍ ഇല്ലെടാ........
----------------------------------

കേരളപോലീസ്

ലോകത്തിലെ മികച്ച പോലീസ്സാരെന്ന് കണ്ടുപിടിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ മത്സരം സംഘടിപ്പിച്ചു: മത്സരം ഇതാണ്‍ --ആഫ്രിക്കയിലെ ഘോര വനാന്തരങ്ങളില്‍ ചെന്ന് ഏറ്റവും വലിയ സിംഹത്തിനെ പിടിക്കുക--- ആദ്യം ചൈനീസ് പൊലീസ് പോയി ഒരു വലിയ സിംഹത്തിനെ വലയിലാക്കി കൊണ്ടുവന്നു. അടുത്ത ഊഴം അമേരിക്കയുടേതായിരുന്നു , അവര്‍ പിടിച്ച സിംഹത്തിന്‍ ചൈനയുടേതിനേക്കാള്‍ വലിപ്പം ഉണ്ടായിരുന്നു. അടുത്തതു റഷ്യന്‍ പോലീസിന്റേത് , അവര്‍ അമേരിക്കയുടേതിനേക്കാള്‍ വലുതിനെ പിടിച്ചു കൊണ്ടു വന്നു. അവസാനം ഇന്ത്യയുടെ ഊഴം ഇന്ത്യന്‍ പൊലീസിന്റെ അഭിമാനമായ കേരളപോലീസ് വനത്തിനുള്ളിലേക്ക് കയറി. ദിവസം രണ്ടു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. എല്ലാവരും കേരള പോലീസിനെ തപ്പി ഇറങ്ങി. ഉള്‍ക്കാട്ടില്‍ ഒരിടത്തു അവര്‍ കേരളപോലീസിനെ കാണുമ്പോള്‍ അവര്‍ ഒരു കരടിയെ ഒരു വലിയ മരത്തിനോട് ചേര്‍ത്ത് നിര്‍ത്തി കൂമ്പിനിടിക്കുന്നു.........കൂടെ ഒരു ചോദ്യവും ...." സത്യം പറയെടാ നീയല്ലേ........സിംഹം.........

FLASH NEWS

Write to your suggestions febilcp@gmail.com